Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Guard Members

വിപ്ലവഗാർഡ് അംഗങ്ങളെ വെടിവച്ചുകൊന്നു

ടെ​​​ഹ്റാ​​​ൻ: ഇ​​​റാ​​​നി​​​ൽ ര​​​ണ്ടു വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ൾ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ പ്ര​​​വി​​​ശ്യ​​​യാ​​​യ കെ​​​ർ​​​മാ​​​ൻ​​​ഷാ​​​യി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​ന്നേ​​ര​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ വീ​​​ടു​​​ക​​​ൾ​​​ക്കു സ​​​മീ​​​പ​​​ത്തു​​​വ​​​ച്ച് ആക്രമണം നേരിടുകയായിരുന്നു.

പു​​​തു​​​താ​​​യി രൂ​​​പ​​വ​​ത്ക​​​രി​​​ച്ച ഒ​​​രു കു​​​ർ​​​ദി​​​ഷ് സാ​​​യു​​​ധ സം​​​ഘ​​​ട​​​ന​​​യാ​​​ണു പി​​​ന്നി​​​ലെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്.2022ൽ ​​​ഇ​​​റാ​​​നി​​​ൽ പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട ഹി​​​ജാ​​​ബ് പ്ര​​​ക്ഷോ​​​ഭ​​​ത്തെ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തി​​​യ​​​തി​​​നു​​​ള്ള പ്ര​​​തി​​​കാ​​​ര​​​മാ​​​യി​​​രു​​​ന്ന​​​ത്രേ ആ​​​ക്ര​​​മ​​​ണം.


ശി​​​രോ​​​വ​​​സ്ത്രം ധ​​​രി​​​ക്കാ​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ൽ മ​​​ത​​​പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത കു​​​ർ​​​ദി​​​ഷ് വ​​​നി​​​ത മ​​​ഹ്സ അ​​​മി​​​നി ക​​​സ്റ്റ​​​ഡി​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പ്ര​​​ക്ഷോ​​​ഭ​​​മു​​​ണ്ടാ​​​യ​​​ത്.

Latest News

Corehub Up